കെ.​ അബ്​ദുറഹ്​മാൻ, ടി.വി. മുഹമ്മദ്​, മസ്​ഹർ

കെ.ഐ.ജി സാൽമിയ ഏരിയ യാത്രയയപ്പ് നടത്തി

സാൽമിയ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരവാസത്തിന് പോകുന്ന പ്രവർത്തകർക്ക്​ കെ.​​െഎ.ജി സാൽമിയ ഏരിയ യാത്രയയപ്പ്​ നൽകി.സാൽമിയ മുൻ ഏരിയ സമിതി അംഗം ടി.വി. മുഹമ്മദ്, ഹവല്ലി യൂനിറ്റ് അംഗം മസ്ഹർ, നേരത്തെ നാട്ടിൽ പോയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ. അബ്​ദുറഹ്​മാൻ എന്നിവർക്കാണ്​ ഒാൺലൈനായി നടത്തിയ പരിപാടിയിൽ യാത്രയയപ്പ്​ നൽകിയത്​. ഏരിയ പ്രസിഡൻറ്​ അബ്​ദുൽ ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു.

വി.എം. ഇസ്​മായിൽ, സിറാജ് സ്രാമ്പിക്കൽ, അഷ്കർ മാളിയേക്കൽ, മഹ്​റൂഫ്, നാസർ ഒറവിങ്കൽ, റിഷ്ദിൻ അമീർ, നാസർ മടപ്പള്ളി, ആസിഫ് ഖാലിദ്, നിസാർ കെ. റഷീദ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി ഷാജഹാൻ എടവിലങ്ങ് സ്വാഗതം പറഞ്ഞു. മഹ്​റൂഫ് 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു. കെ. അബ്​ദുറഹ്​മാൻ, ടി.വി. മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.