കെ.ഐ.ജി അബ്ബാസിയ ഏരിയ ഫ്രണ്ട്സ് സർക്ക്ൾ സംഗമത്തിൽ സക്കീര്‍ ഹുസൈന് തുവ്വൂര്‍ സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി അബ്ബാസിയ ഏരിയ ഫ്രണ്ട്സ് സർക്കിൾ സംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ ഫ്രണ്ട്സ് സർക്കിൾ സംഗമം അബ്ബാസിയ ബിൽഖീസ് മസ്ജിദിൽ നടന്നു. കെ.ഐ.ജി കുവൈത്ത് കേന്ദ്ര ഉപാധ്യക്ഷൻ സക്കീര്‍ ഹുസൈന് തുവ്വൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.ഐ.ജി അബ്ബാസിയ ഏരിയ ആക്ടിങ് പ്രസിഡന്റ് വി.കെ.ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിശ്വാസികളുടെ യഥാർഥ ലക്ഷ്യത്തെക്കുറിച്ചും ജീവിത വിജയത്തിലേക്കുള്ള പടവുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പി.കെ. മനാഫ് ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി എ.ആര്.ഷാഅലി സ്വാഗതവും ട്രഷറർ കെ.എച്ച്.അബ്ദുൽ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.