കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കരിപ്പൂരിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിന് കുവൈത്തിലെ എയർലൈൻ കമ്പനികളെ സമീപിക്കാൻ മലബാർ ഡെവലപ്മെൻറ് ഫോറം ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കരിപ്പൂർ വിമാനത്തവളത്തിൽ വൈഡ് ബോഡി എയർക്രാഫ്റ്റുകൾക്ക് ഡി.ജി.സി.എ അനുമതി നൽകിയ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കുവൈത്ത് എയർവേസിനെയും ജസീറ എയർവേസിനെയും സമീപിക്കാൻ തീരുമാനിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിൽ പുതിയ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അസീസ് തിക്കോടി (പ്രസിഡൻറ്), ശ്രീനിഷ് ശ്രീനിവാസൻ (ജനറൽ സെക്രട്ടറി), ടി.കെ. ഷംസുദ്ദീൻ (ട്രഷറർ), കൃഷ്ണൻ കടലുണ്ടി, അൻവർ സഇൗദ്, ഹമീദ് കേളോത്ത്, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ, ബാബുജി ബത്തേരി, ബഷീർ ബാത്ത (ഉപദേശക സമിതി അംഗങ്ങൾ), സത്യൻ വരൂണ്ട, കെ. ഷൈജിത്, അക്ബർ വയനാട്, അഷറഫ് ചൂരോട്ട് (വൈസ് പ്രസിഡൻറുമാർ), ഷാഹുൽ ബേപ്പൂർ, അലക്സ് മാനന്തവാടി, മുസ്തഫ മൈത്രി (ജോയൻറ് സെക്രട്ടറിമാർ), കെ.വി. നിസാർ, അഷ്റഫ് കാളത്തോട്, മുഹമ്മദ് മുസ്തഫ, തുളസീധരൻ, സഹീർ ആലക്കൽ, ഇല്ലിയാസ്, പി.വി. നജീബ്, സി.കെ. ഉബൈദ്, ഷിജിത് കുമാർ ചിറക്കൽ, ടി. മോഹൻരാജ്, എ.എം. ഷംസുദ്ധീൻ, മുഹമ്മദ് ഇക്ബാൽ, ടി.എം. പ്രജു, കളത്തിൽ അബ്ദുറഹ്മാൻ, മുബാറക് കാമ്പ്രത്ത്, കെ. ഷമീം, സക്കീർ ഹുസൈൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.