കുവൈത്ത് സിറ്റി: കലാലയം സംസ്കാരിക വേദി കുവൈത്ത് പത്താമത് എഡിഷൻ ദേശീയ സാഹിത്യോത്സവ ് വെള്ളിയാഴ്ച സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ നടക്കും.
നവംബറിൽ ആരംഭിച്ച് യൂനിറ്റ്, സെക്ടർ, സെൻട്രൽ മത്സരങ്ങളിലൂടെ കടന്നുവന്ന 500ഓളം പ്രതിഭകൾ മാറ്റുരക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും.
മാപ്പിളപ്പാട്ട്, വിവിധ ഭാഷാഗാനങ്ങൾ, വിവിധ ഭാഷാ പ്രസംഗങ്ങൾ, കഥാ- കവിതാ- പ്രബന്ധ രചനകൾ, അടിക്കുറിപ്പ്, സ്പോട്ട് മാഗസിൻ, ദഫ്, ഖവാലി തുടങ്ങി 85 ഇനങ്ങളിലായി ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ നാല് വിഭാഗങ്ങളായാണ് മത്സരം. പ്രധാന വേദിക്ക് പുറമേ മൂന്നിടത്തായി ഒരേസമയം മത്സരങ്ങൾ നടക്കും. വൈകുന്നേരം നാലുമുതൽ പ്രധാന വേദിയിൽ തനത് മാപ്പിള പൈതൃക കലകളുടെ പുനരാവിഷ്കാരങ്ങൾ അരങ്ങേറും. കുവൈത്തിെൻറ എല്ലാ ഭാഗത്തുനിന്നും വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.എഫ് കുവൈത്ത് പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി, അബ്ദുല്ല വടകര, ആർ.എസ്.സി കുവൈത്ത് ചെയർമാൻ ജാഫർ, ജനറൽ കൺവീനർ എൻജി. അബൂബക്കർ സിദ്ദീഖ് കൂട്ടായ്, കലാലയം കൺവീനർ സലീം കൊച്ചനൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.