കുവൈത്ത് സിറ്റി: കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഇൗ വർഷത്തെ കേന്ദ്ര മാതൃ ഭാഷ സമിതി രൂപവത്കരണ യോഗം അബ്ബാസിയ കല സെൻററിൽ നടന്നു. പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സൈജു, ഷമീജ് കുമാർ (ഫ്യൂച്ചർ ഐ), സാം പൈനാംമൂട്, വി. അനിൽകുമാർ, പി.സി. സന്തോഷ് കുമാർ, എസ്. ഷിജു എന്നിവർ സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി കൺവീനർമാരായി അനിൽ കുക്കിരിയെയും ജോർജ് തൈമണ്ണിലിനെയും തിരഞ്ഞെടുത്തു.
സാം പൈനുംമൂട്, അഡ്വ. ജോൺ തോമസ്, രഘുനാഥൻ നായർ, ജെ. ആൽബർട്ട്, സത്താർ കുന്നിൽ, ടോളി പ്രകാശ്, കെ. വിനോദ് എന്നിവരെ കേന്ദ്ര രക്ഷാധികാരി സമിതിയിലേക്ക് യോഗം തിരഞ്ഞെടുത്തു. 34 അംഗങ്ങളെ ഉൾപ്പെടുത്തി മാതൃഭാഷ കേന്ദ്ര സമിതി പുനഃസംഘടിപ്പിച്ചു. മേഖല കൺവീനർമാരായി കിരൺ കാവുങ്കൽ (അബ്ബാസിയ), ശരത് ചന്ദ്രൻ (സാൽമിയ), ഓമനക്കുട്ടൻ (അബു ഹലീഫ), രവീന്ദ്രൻ പിള്ള (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോഒാഡിനേറ്റർ ജെ. സജി സംസാരിച്ചു. മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദിയും പറഞ്ഞു. അവധിക്കാല ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.