കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിെൻറ നേതൃത്വത്തിൽ നടത്തി വരുന്ന ‘എെൻറ കൃഷി’ കാർഷിക മത്സരത്തിെൻറ ഈ സീസണിലെ മത്സരം ഒക്ടോബറിൽ ആരംഭിക്കും. കുവൈ ത്ത് മലയാളികളുടെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിയില്‍ താല്പര്യമുളള കുവൈത്തിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച് 2020 മാര്‍ച്ചിൽ അവസാനിക്കുന്ന രീതിയിലാണ് ‘എെൻറ കൃഷി’യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്.
താൽപര്യമുള്ളവർക്ക് ഒക്ടോബർ അഞ്ചിനു മുമ്പായി കല കുവൈത്തിെൻറ യൂനിറ്റുകൾ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കുവൈത്തിലെ കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതി ഓരോ കര്‍ഷക സുഹൃത്തിനെയും സമീപിച്ചു കാര്‍ഷിക വിളകള്‍ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കും.
ആദ്യ മൂന്നു സ്ഥാനക്കാർക്ക് സ്വർണ മെഡലുകളും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കർഷകർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവയായിരിക്കും വിജയികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.