ക​ല കു​വൈ​ത്ത് അ​വ​ധി​ക്കാ​ല മാ​തൃ​ഭാ​ഷ ക്ലാ​​സിൽ​നി​ന്ന്

ക​ല കു​വൈ​ത്ത് അ​വ​ധി​ക്കാ​ല മാ​തൃ​ഭാ​ഷ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​ധി​ക്കാ​ല മാ​തൃ​ഭാ​ഷ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ക​ല കു​വൈ​ത്ത് മാ​തൃ​ഭാ​ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, അ​ബൂ ഹ​ലീ​ഫ, സാ​ൽ​മി​യ മേ​ഖ​ല​ക​ളി​ലാ​യി 25ൽ ​അ​ധി​കം ക്ലാ​സു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.


ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ്, പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്, മാ​തൃ​ഭാ​ഷ കേ​ന്ദ്ര സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നൂ​പ് മ​ങ്ങാ​ട്ട്, മേ​ഖ​ല സെ​ക്ര​ട്ട​റി​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മാ​തൃ​ഭാ​ഷ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടു​ത​ൽ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് 90039594 , 95535413 , 51711055, അ​ബ്ബാ​സി​യ - 66646578, സാ​ൽ​മി​യ - 94493263, അ​ബു​ഹ​ലീ​ഫ - 67065688, ഫ​ഹാ​ഹീ​ൽ - 97212481.

Tags:    
News Summary - Kala Kuwait begins vacation classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.