പാകിസ്താനിലേക്ക് തിരിക്കുന്ന കുവൈത്ത് കമാൻഡോ ബ്രിഗേഡ്
സംയുക്ത പരിശീലനം: കുവൈത്ത് കമാൻഡോ ബ്രിഗേഡ് പാകിസ്താനിലേക്ക്
കുവൈത്ത് സിറ്റി: സംയുക്ത പരിശീലനത്തിനായി കുവൈത്ത് കമാൻഡോ ബ്രിഗേഡ് പാകിസ്താനിലേക്ക് തിരിച്ചു.
മഘവീർ 25 എന്നറിയപ്പെടുന്ന കമാൻഡോ ബ്രിഗേഡിന്റെ ഒരു സേനയാണ് പുറപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന ഫജർ അൽ ഷാർഖ് 5 (കിഴക്കിന്റെ പ്രഭാതം 5) എന്ന പേരിലുള്ള സൈനികാഭ്യാസത്തിൽ കുവൈത്ത് ബ്രിഗേഡ് പങ്കെടുക്കും.
സൈനിക ഗവേഷണം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, സുപ്രധാന സൗകര്യങ്ങൾ സുരക്ഷിതമാക്കൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ, മെഡിക്കൽ ഒഴിപ്പിക്കൽ എന്നിവയിലെ വൈദഗ്ധ്യം സംയുക്ത പരിശീലനത്തിൽ പങ്കുവെക്കും.
എല്ലാ സഹോദര സൗഹൃദ രാജ്യങ്ങളുമായും സംയുക്ത സൈനിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടിന്റെ ഭാഗമായാണ് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന അഭ്യാസങ്ങളിൽ കുവൈത്ത് പങ്കാളിയാകുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.