Posted On
date_range Updated On
date_range വിലക്കയറ്റം തടയാൻ പരിശോധന ശക്തം; ഉപഭോക്താക്കളുടെ പരാതികൾ ഉടനടി പരിഗണിക്കും
കുവൈത്ത് സിറ്റി: ഈദിന് മുന്നോടിയായി വിപണിയിൽ വിലക്കയറ്റം തടയാൻ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഫീൽഡ് കാമ്പെയ്‌നുകൾ വ്യാപിപ്പിക്കാൻ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
സൂപ്പർമാർക്കറ്റുകൾ, തുണിക്കടകൾ, വനിതാ സലൂണുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും. വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതയും പ്രത്യേകമായി നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ന്യായീകരണമില്ലാതെ വില വർധിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പരാതികൾ ഉടനടി പരിഗണിക്കുമെന്നും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ കാലയളവിൽ വിപണി സ്ഥിരതയും ഉപഭോക്തൃ അവകാശങ്ങളും ഉറപ്പാക്കാൻ നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.