കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിൽ മൂന്നു മാസത്തിനിട െ 4775 കുവൈത്തികൾക്ക് നിയമനം നൽകിയതായി അധികൃതർ.
പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ ദേശീയ സ്വദേശിവത്കരണ വകുപ്പ് ഉപമേധാവി ഈമാൻ അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ മാർച്ച് അവസാനംവരെയുള്ള കണക്കാണിത്. ഇതിൽ 2601 പേർ പുരുഷന്മാരും 2174 പേർ സ്ത്രീകളുമാണ്. 2018, 2019 വർഷങ്ങളിൽ സ്വകാര്യമേഖലയിൽ 10,000ത്തിൽ അധികം തദ്ദേശീയ തൊഴിലാളികളെ നിയമിക്കണമെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
സ്വകാര്യ മേഖലയിൽ ജോലിചെയ്യാൻ സ്വദേശി യുവതീയുവാക്കളെ പ്രാപ്തമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. തന്ത്രപ്രധാന തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് ആവശ്യമായ പരിശീലന പരിപാടികളാണ് സർക്കാറിെൻറ സഹായത്തോടെ സംഘടിപ്പിക്കുന്നത്.
പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന കുവൈത്തികൾക്ക് ഈ മേഖലയിലെ ഏതു ജോലിയും ഏറ്റെടുത്ത് നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
നേരത്തേ സർക്കാർ ജോലി മാത്രം ലഭിക്കണമെന്ന ചിന്തയായിരുന്നു സ്വദേശികൾ വെച്ചുപുലർത്തിയിരുന്നതെങ്കിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. സർക്കാറിലേതിനു തുല്യമായ വേതനവും ആനുകൂല്യങ്ങളും അതോടൊപ്പം തൊഴിൽ സുരക്ഷയും ലഭിക്കുന്നതാണ് ഈ മാറ്റത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.