ഇന്ത്യൻ ഇസ്ലാഹി സെന്റർ റിപ്പബ്ലിക്ദിന സംഗമം ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിപ്പബ്ലിക്ദിന സംഗമം സംഘടിപ്പിച്ചു. ഫർവാനിയതക്കാര റെസ്റ്റാറന്റിൽ നടന്ന സംഗമം ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി സംഗമം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷഹാസ് മാറഞ്ചേരി അധ്യക്ഷതവഹിച്ചു.
‘വർത്തമാനകാല ഇന്ത്യയും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഫാറൂഖ് ഹമദാനിയും ഭരണഘടന-സമകാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ മനാഫ് മാത്തോട്ടവും സംസാരിച്ചു. മുനീർ കൊണ്ടോട്ടി സ്വാഗതവും എം. ഫായാസ് നന്ദിയും പറഞ്ഞു. അനസ് മുഹമ്മദ് ഖിറാത്ത് നടത്തി. ഐ.ഐ.സി കേന്ദ്ര പ്രതിനിധികൾക്ക് സംഗമത്തിൽ സ്വീകരണം നൽകി. കേന്ദ്ര വൈസ് പ്രസിഡന്റ് അയ്യൂബ് ഖാൻ ആശംസയർപ്പിച്ചു.ഭരണ ഘടന അനുവദിക്കുന്ന ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെയും ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിദ്യത്തിലെ ഏകത്വവും സംരക്ഷിക്കപ്പെടണമെന്ന് സംഗമം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.