തൊഴിൽ നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച സെമിനാറിൽ അംബാസഡർ ഡോ. ആദർശ് സ്വൈക സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി പ്രവാസികൾക്കായി കുവൈത്ത് തൊഴിൽ നിയമങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംബസി സജീവമായി പ്രവർത്തിക്കുന്നതായും പരാതികൾ പരിഹരിക്കുന്നതിന് 24/7 എമർജൻസി വാട്ട്സ് ആപ് ഹെൽപ്ലൈൻ ലഭ്യമാണെന്നും അംബാസഡർ അറിയിച്ചു. പ്രശ്നങ്ങൾ കേൾക്കുന്നതിനായി എംബസിയുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് നടത്തുന്നതും ഓർമിപ്പിച്ചു.
സെമിനാറിൽ കുവൈത്ത് പബ്ലിക് മാൻപവർ അതോറിറ്റി, ഡൊമസ്റ്റിക് ലേബർ ഓഫിസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്വകാര്യ മേഖലയിലും ഗാർഹിക മേഖലയിലും തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തൊഴിലിടങ്ങളിലെ പരാതികൾ പബ്ലിക് മാൻപവർ അതോറിറ്റിയിൽ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ വിവരിച്ചു.
റെസിഡൻസ് നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനായി ചോദ്യോത്തര സെഷനും നടന്നു. വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികൾ, കമ്പനികളിൽ നിന്നുള്ള എച്ച്.ആർ ഉദ്യോഗസ്ഥർ, റിക്രൂട്ടിങ് ഏജൻസികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.