Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വദേശികൾക്കായി എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച ജലീബ് അൽ ഷുയൂഖിൽ നടക്കും. ഇന്ത്യൻ കോൺസുലാർ സെന്ററിൽ നടക്കുന്ന ഓപൺ ഹൗസിൽ അംബാസഡർ ഡോ. ആദർശ് സ്വൈക, മുതിർന്ന എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. രാവിലെ 11ന് ആരംഭിക്കുന്ന ഓപൺ ഹൗസിൽ 10 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ സ്വദേശികൾക്കും ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.