Posted On
date_range Updated On
date_range തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ അബ്ബാസിയ യൂണിറ്റ് ഉദ്ഘാടനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ അബ്ബാസിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സം സം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന പ്രസിഡന്റ് നസീർ മക്കി അധ്യക്ഷത വഹിച്ചു. ചെയർമാൻ ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ജി.ഡി ഷിബുരാജ്, അമാനുള്ള,റസിയ, ഷാജഹാൻ, ദീപുജീവൻ,സജീദ് വിതുര, ഹജീർ കണിയാപുരം, ഷീലആന്റണി, ശോഭന മണിയൻ,ശോഭ വിതുര, അനീഷ, സീനത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. സാജു പി.എസ് സ്വാഗതവും ട്രഷറർ ഷിബു രാജ് നന്ദിയും പറഞ്ഞു.
യൂണിറ്റ് ഭാരവാഹികളായി സീനത്ത്, അനീഷ (കൺവീനർ), ഷമീന, റാജില, അൻസാർ, രമവിതുര(ജോ. കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.