ഐ.​ബി.​പി.​സി മെ​റി​റ്റോ​റി​യ​സ് അ​വാ​ര്‍ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ.​ആ​ദ​ര്‍ശ് സ്വൈ​ക, ഐ.​ബി.​പി.​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം

ഐ.​ബി.​പി.​സി മെ​റി​റ്റോ​റി​യ​സ് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത്‌ സി​റ്റി: ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ന്‍ഡ് പ്രൊ​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ (ഐ.​ബി.​പി.​സി) ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഏ​ർ​പ്പെ​ടു​ത്തി​യ മെ​റി​റ്റോ​റി​യ​സ് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. എ​സ്.​ഐ.​എം.​എ​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, വി​ദ്യാ​ർ​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, ഐ.​ബി.​പി.​സി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഈ ​വ​ര്‍ഷം, 10, 12 ക്ലാ​സു​ക​ളി​ല്‍ സി.​ബി.​എ​സ്.​ഇ ബോ​ര്‍ഡി​ല്‍ 95 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി​യ 134 വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ.​ആ​ദ​ര്‍ശ് സ്വൈ​ക അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാ​നും ഇ​ന്ത്യ​യെ ശ​ക്ത​മാ​ക്കു​ന്ന​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഉ​ണ​ർ​ത്തി. പ​രി​പാ​ടി ഡ​യ​റ​ക്ട​ര്‍ സു​നി​ത് അ​റോ​റ സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​ബി.​പി.​സി ചെ​യ​ര്‍മാ​ന്‍ ഗു​ര്‍വി​ന്ദ​ര്‍ സി​ങ് ലാം​ബ, വൈ​സ് ചെ​യ​ര്‍മാ​ന്‍ കൈ​സ​ര്‍ ഷാ​ക്കി​ര്‍, ജോ.​സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. രോ​ഹി​ത് കു​വൈ​ത്തി​ന്റെ​യും ഇ​ന്ത്യ​യു​ടേ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. സ്വ​ര്‍ണ-​വെ​ള്ളി മെ​ഡ​ലു​ക​ള്‍, ക്യാ​ഷ് പ്രൈ​സ്, ഷോ​പ്പി​ങ് വൗ​ച്ച​റു​ക​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ​മ്മാ​നി​ച്ചു.

Tags:    
News Summary - IBPC meritorious awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.