ആശുപത്രികളിലെ മുറിവാടകയില്‍ രണ്ടിരട്ടി വര്‍ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും സ്പെഷലൈസ്ഡ് സെന്‍ററുകളിലേയും മുറികളുടെ വാടക രണ്ടിരട്ടി വര്‍ധിപ്പിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും 200 ശതമാനം വര്‍ധന വരുത്തും. സ്വദേശികള്‍ക്ക് നിലവില്‍ ഒരു ദീനാര്‍ ഉള്ളത് മൂന്നായും വിദേശികള്‍ക്ക് നിലവില്‍ അഞ്ച് ദീനാറുള്ളത് 15ആയുമാണ് വര്‍ധിപ്പിക്കുക.
 ബിദൂനികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികളുടെ നിരക്ക് നല്‍കിയാല്‍ മതിയാവും. ഫെബ്രുവരി പകുതിയോടെയാണ് വര്‍ധന പ്രാബല്യത്തിലാവുക. പ്രവാസികള്‍ക്കുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിക്കുന്നത് രാജ്യത്തെ അംഗീകൃത താമസക്കാരായ വിദേശികളെ ബാധിക്കുകയില്ല. 
സന്ദര്‍ശക വിസയിലുള്ളവരെ മാത്രമാണ് വര്‍ധന കാര്യമായി ബാധിക്കുക. എന്നാല്‍തന്നെയും സ്വകാര്യ മേഖലയെ അപേക്ഷിച്ച് 20 ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെലവുവരൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇപ്പോള്‍ ഈടാക്കുന്ന ഫീസ് ഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍വന്നതാണെന്നും ചില തരം ലബോറട്ടറി പരിശോധനകളുടെയും സ്കാനിങ്, എക്സ്റേ എന്നിവയുടെയും ചെലവ് വളരെ കൂടിയിട്ടും പഴയ ഫീസ് തന്നെയാണ് ഈടാക്കുന്നതെന്നും ഊന്നിപ്പറഞ്ഞ മന്ത്രി അര്‍ബുദ ചികിത്സ ഉള്‍പ്പെടെ സന്ദര്‍ശക വിസക്കാരുടെ ചികിത്സ ചെലവിനത്തില്‍ സര്‍ക്കാര്‍ വലിയ ഭാരം വഹിക്കുന്നുവെന്ന് അറിയിച്ചു. 
പുതിയ ഫീസ് നിരക്ക് സംബന്ധിച്ച് വിശദീകരിക്കാന്‍ ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹാദി അറിയിച്ചു. 2010ലാണ് കുവൈത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഫീസ് നിരക്ക് പരിഷ്കരിച്ചത്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന ഫീസ് കൂട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയത് വിദേശികള്‍ക്ക് ആശ്വാസമാണ്. ക്ളിനിക്കുകളില്‍ ഡോക്ടറെ കാണാനത്തെുന്ന വിദേശികള്‍ക്ക് ഒരു ദീനാറും ആശുപത്രികളിലത്തെുന്നവര്‍ക്ക് രണ്ട് ദീനാറും നല്‍കിയാല്‍ മതി. 

News Summary - hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.