കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് ‘ഹോപ്’ സ്കോളർഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം ജില്ലയിലെ 75 സ്കൂളുകളിൽനിന്നായി 150 കുട്ടികൾക്കും കലാകായികരംഗത്ത് മികവു തെളിയിച്ചവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്തു.
ഒാരോ കുട്ടിക്കും 3250 രൂപ വീതമാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയും പ്രളയദുരിതം നേരിട്ട പത്തുപേർക്ക് 10,000 രൂപ വീതവും ചടങ്ങിൽ വിതരണം ചെയ്തു. പത്തനംതിട്ട ഗീതാഞ്ജലി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കോളർഷിപ് വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.എൽ.എയും വ്യക്തികൾക്കുള്ള ദുരിതാശ്വാസവിതരണം രാജു എബ്രഹാം എം.എൽ.എയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുക സ്വീകരണം വീണ ജോർജ് എം.എൽ.എയും നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, അധ്യാപക സംഘടനാ പ്രതിനിധി സന്തോഷ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അനിൽ കുമാർ, മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെറി ഈശോ ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡൻറ് മുരളി എസ്. പണിക്കർ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ കെ. ജയകുമാർ സ്വാഗതവും ജനറൽ കൺവീനർ പി.ടി. ശാമുവേൽകുട്ടി നന്ദിയും പറഞ്ഞു. കോഓഡിനേറ്റർമാരായ എബ്രഹാം ഡാനിയേൽ, വർഗീസ് പോൾ, ഗീത ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.