Posted On
date_range Updated On
date_range ഇറ്റലിക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയദിനം ആഘോഷിക്കുന്ന ഇറ്റലിക്ക് കുവൈത്തിന്റെ ആശംസ. ദേശീയദിനത്തിൽ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആശംസ അറിയിച്ചു.
സെർജിയോ മാറ്ററെല്ലക്ക് ആയുരാരോഗ്യം നേർന്ന അമീർ ഇറ്റലിക്കും ജനങ്ങൾക്കും കൂടുതൽ ക്ഷേമവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ദേശീയ ദിനത്തിൽ ഇറ്റലിക്ക് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.