കുവൈത്ത് സിറ്റി: കാൽ നൂറ്റാണ്ടു കാലം ഫഹാഹീൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും മുൻകാല പ്രമുഖ കുവൈത്ത് വ്യവസായി ടയോട്ട സണ്ണിയുടെ സഹോദരിയുമായ കടമ്പനാട് പുതുക്കുളത്തിൽ എബനേസറിൽ കുഞ്ഞൂഞ്ഞമ്മ ഡാനിയേൽ (88) നിര്യാതയായി. നാട്ടിലായിരുന്നു അന്ത്യം. ജാബിരിയ ഇന്ത്യൻ സ്കൂളിലെ ആദ്യ പ്രിൻസിപ്പലായിരുന്നു.
ഭർത്താവ്: പരേതനായ പി.സി. ഡാനിയൽ. മക്കൾ: റെനിജ ജോർജ്, റീന ജോർജ്, ഡോ. റെജി മാത്യു ഡാനിയേൽ. മരുമക്കൾ: ഡോ. റെബേക്ക മാത്യൂസ്, ജോർജ് തോമസ്, റെജി ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പത്തനംതിട്ട കടമ്പനാട് െഎ.പി.സി കല്ലുകുഴി ഹെബ്രോൻ സഭ സെമിത്തേരിയിൽ. ശനിയാഴ്ച രാവിലെ എട്ടിന് കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയുടെ ചാപ്പലിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എയുടെ പ്രഥമ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു കുഞ്ഞൂഞ്ഞമ്മ. തിരുവനന്തപുരം താബോർ സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
യുദ്ധകാലത്ത് കുവൈത്തിൽനിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇവരുടെ സഹോദരൻ ടയോട്ട സണ്ണി കുവൈത്ത് പ്രവാസചരിത്രത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയാണ്. ഇദ്ദേഹത്തിെൻറ ജീവിതത്തെ ആസ്പദമാക്കിയാണ് അക്ഷയ്കുമാർ നായകനായ എയർ ലിഫ്റ്റ് എന്ന സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.