Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ൽ ഇ​ന്ത്യ​ൻ...

ഫ​ഹാ​ഹീ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ കു​ഞ്ഞൂ​ഞ്ഞ​മ്മ ഡാ​നി​യേ​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ഫ​ഹാ​ഹീ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ കു​ഞ്ഞൂ​ഞ്ഞ​മ്മ   ഡാ​നി​യേ​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt

കു​ഞ്ഞൂ​ഞ്ഞ​മ്മ ഡാ​നി​യേ​ൽ

കു​വൈ​ത്ത്​ സി​റ്റി: കാ​ൽ നൂ​റ്റാ​ണ്ടു​ കാ​ലം ഫ​ഹാ​ഹീ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലും മു​ൻ​കാ​ല പ്ര​മു​ഖ കു​വൈ​ത്ത്​ വ്യ​വ​സാ​യി ട​യോ​ട്ട സ​ണ്ണി​യു​ടെ സ​ഹോ​ദ​രി​യു​മാ​യ ക​ട​മ്പ​നാ​ട്​ പു​തു​ക്കു​ള​ത്തി​ൽ എ​ബ​നേ​സ​റി​ൽ കു​ഞ്ഞൂ​ഞ്ഞ​മ്മ ഡാ​നി​യേ​ൽ (88) നി​ര്യാ​ത​യാ​യി. നാ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. ജാ​ബി​രി​യ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ആ​ദ്യ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്​: പ​രേ​ത​നാ​യ പി.​സി. ഡാ​നി​യ​ൽ. മ​ക്ക​ൾ: റെ​നി​ജ ജോ​ർ​ജ്, റീ​ന ജോ​ർ​ജ്, ഡോ. ​റെ​ജി മാ​ത്യു ഡാ​നി​യേ​ൽ. മ​രു​മ​ക്ക​ൾ: ഡോ. ​റെ​ബേ​ക്ക മാ​ത്യൂ​സ്, ജോ​ർ​ജ്​ തോ​മ​സ്, റെ​ജി ജോ​ർ​ജ്. സം​സ്​​കാ​രം ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​പ​ത്ത​നം​തി​ട്ട ക​ട​മ്പ​നാ​ട്​ ​െഎ.​പി.​സി ക​ല്ലു​കു​ഴി ഹെ​ബ്രോ​ൻ സ​ഭ സെ​മി​ത്തേ​രി​യി​ൽ. ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ കു​മ്പ​നാ​ട്​ ഫെ​ലോ​ഷി​പ്​ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ ചാ​പ്പ​ലി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ഇ​ന്ത്യ പെ​ന്ത​ക്കോ​സ്​​ത്​ ദൈ​വ​സ​ഭ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ ​പി.​വൈ.​പി.​​എ​യു​ടെ പ്ര​ഥ​മ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു കു​ഞ്ഞൂ​ഞ്ഞ​മ്മ. തി​രു​വ​ന​ന്ത​പു​രം താ​ബോ​ർ സ​ൺ​ഡേ സ്​​കൂ​ൾ ഹെ​ഡ്​​മി​സ്​​ട്ര​സ്​ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

യു​ദ്ധ​കാ​ല​ത്ത്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ട​യോ​ട്ട സ​ണ്ണി കു​വൈ​ത്ത്​ പ്ര​വാ​സ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ വ്യ​ക്​​തി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി​യാ​ണ്​ അ​ക്ഷ​യ്​​കു​മാ​ർ നാ​യ​ക​നാ​യ എ​യ​ർ ലി​ഫ്​​റ്റ്​ എ​ന്ന സി​നി​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Former principal of Indian School in Fahaheel dies
Next Story