Posted On
date_range Updated On
date_range വിദേശകാര്യ സഹമന്ത്രി റഷ്യൻ മന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ സഹമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് റഷ്യൻ വിദേശകാര്യമന്ത്രിയും മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും റഷ്യൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായ മിഖായേൽ ബോഗ്ദാനോവുമായി ചർച്ച നടത്തി. വ്യാഴാഴ്ച വിദേശകാര്യ ഉപമന്ത്രിയെ മിഖായേൽ ബോഗ്ദാനോവ് ടെലിഫോണിൽ വിളിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര ആശങ്കയുള്ള നിലവിലെ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.