കുവൈത്തിൽനിന്ന്​ ഇൗജിപ്​തിലേക്ക്​ ബുധനാഴ്​ച മുതൽ വിമാന സർവിസ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ഇൗജിപ്​തിലേക്ക്​ വിമാന സർവിസ്​ പുനരാരംഭിക്കുന്നു. ബുധനാഴ്​ച മുതൽ പ്രതിദിന വിമാന സർവിസ്​ ഉണ്ടാവുമെന്ന്​ സിവിൽ വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു.

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്ര വിമാനങ്ങൾ നിർത്തിയശേഷം രണ്ട്​ വിമാനങ്ങൾ മാത്രമാണ്​ യാത്രക്കാരെ കൊണ്ടുപോയത്​. മിഡിലീസ്​റ്റ്​ എയർ വിമാനത്തിൽ ലെബനോൻ പൗരന്മാരെയും ഇൗജിപ്​ത്​ എയർ വിമാനത്തിൽ ഇൗജിപ്​ത്​ പൗരന്മാരെയുമാണ്​ കൊണ്ടുപോയത്​.

ബുധനാഴ്​ച മുതൽ മാർച്ച്​ 30 വരെ ഇൗജിപ്​ത്​ എയർ വിമാനമാണ്​ കുവൈത്തിൽനിന്ന്​ ഇൗജിപ്​ത്​ പൗരന്മാരെയുമായി കെയ്​റോയിലേക്ക്​ പറക്കുക. ഇൗജിപ്​ത്​ ഭരണകൂടത്തി​​െൻറ പ്രത്യേക അഭ്യർഥന മാനിച്ചാണ്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​ വിമാന സർവിസിന്​ അനുമതി നൽകിയത്​. കുവൈത്തിലെ ഇൗജിപ്​ത്​ എംബസിയുമായാണ്​ ബന്ധപ്പെടേണ്ടത്​.

Tags:    
News Summary - flight to egypt from kuwait will start soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.