കുവൈത്ത് സിറ്റി: കുവൈത്തിലേത്ത് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ നീക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവർക്ക് ഇത് സംബന്ധിച്ച നിവേദനം അയച്ചു. ഇടത്താവളങ്ങൾക്ക്പകരം കുവൈത്തിൽ തന്നെ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞാൽ മതിയാവുമെന്ന വ്യവസ്ഥ വന്നാൽ യാത്രക്കാർക്ക് സ്വീകാര്യമാവും.
ഇടത്താവളരാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറൻറീനിൽ കഴിഞ്ഞശേഷം കുവൈത്തിലേക്ക് വരുന്ന രീതി കുവൈത്തിലെ ട്രാവൽ, ഹോട്ടൽ, ഇതര വാണിജ്യ മേഖലകൾക്ക്ലഭിക്കേണ്ട വാണിജ്യ സാധ്യത നഷ്ടപ്പെടുത്തുന്നു. യാത്രാക്കാർക്കും കനത്ത ക്ലേശവും പണച്ചെലവും നേരിടുന്നു. ഇടത്താവള രാജ്യങ്ങളിലെ ഹോട്ടലുകൾക്കുംട്രാവൽ ഓപറേറ്റർമാർക്കും മാത്രമാണ് ലാഭം. തിരിച്ചുവരാൻ പറ്റാത്തതിലൂടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ നഷ്ട ഭീഷണി അഭിമുഖീകരിക്കുകയാണ്. വസ്തുതകൾ കുവൈത്ത് അധികൃതരെ നയതന്ത്ര ബന്ധത്തിലൂടെ ബോധ്യപ്പെടുത്തി യാത്രാവിലക്ക് നീക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണമെന്നും കേരള സർക്കാരും ഇതിനായി സമ്മർദ്ദം ചെലുത്തണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.