?????????? ?????????????? ??????????

ശുവൈക്കിലെ ഗോഡൗണില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: ശുവൈക്കിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. ശുവൈക്കിലെ സിറ്റി സെന്‍ററിന് പുറകിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് അപ്ളയന്‍സ്, വിവാഹ സംബന്ധമായ വസ്തുക്കള്‍ എന്നിവയുടെ ഗോഡൗണിലാണ് ശനിയാഴ്ച തീപടര്‍ന്നത്. 4000 സ്ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നു. അഗ്നിശമന സേനയുടെ ഇടപെടല്‍ തീ സമീപഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ആര്‍ക്കും പരിക്കില്ല. 
Tags:    
News Summary - fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.