ഹവല്ലി: കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ഹവല്ലിയില്‍ വിദേശികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ നാല് അറബ് വംശജര്‍ക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരെ സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കി വിടുകയായിരുന്നു. ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് യൂനിറ്റുകളാണ് തീ അണച്ചത്. തീപിടിത്തത്തിന് ഇടയാക്കിയ കാരണം കണ്ടത്തൊന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.