സ്ഥാപനത്തിൽ പതിച്ച അടച്ചുപൂട്ടൽ നോട്ടീസ്
Posted On
date_range Updated On
date_range അഗ്നി സുരക്ഷാ നിയമം പാലിച്ചില്ല; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
മുന്നറിയിപ്പ് നൽകിയതിനുശേഷവും സുരക്ഷാ നടപടികൾ പാലിക്കാത്തതിനാലും അഗ്നിശമന ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടതിനാലുമാണ് നടപടിയെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.രാജ്യത്ത് തീപിടിത്തം വർധിച്ചതോടെ അഗ്നിസുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധന നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.