അംഗറയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അംഗറയിൽ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗറയിലെ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. വ്യാഴാഴ്ച രാവിലെ 11.45നാണ് അപകടം. അഗ്നിശമന വിഭാഗം ശ്രമകരമായി തീയണച്ചു. 3000 ചതുരശ്ര മീറ്ററിൽ തീപടർന്നു. അഗ്നി ശമന ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. സമീപത്തെ ഫാക്ടറി കെട്ടിടത്തിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ നഷ്ടം സംഭവിക്കുമായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.