Posted On
date_range Updated On
date_range സാമ്പത്തിക തട്ടിപ്പ്: പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: മൂന്ന് ലക്ഷം ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി പിടിയിൽ. കുവൈത്ത് ഏവിയേഷൻ സർവിസസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തത്.
വ്യാജരേഖ ചമച്ചും ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചുമാണ് ഇയാള്‍ കമ്പനിയില്‍നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയത്. തുടര്‍ന്ന് ഈജിപ്തിലേക്ക് കടക്കുന്നതിനിടെ യു.എ.ഇയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.