പകര്‍ച്ചപ്പനി:  ആശുപത്രികളിലത്തെുന്നവരുടെ എണ്ണം വര്‍ധിച്ചു

കുവൈത്ത് സിറ്റി: കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതോടെ പകര്‍ച്ചപ്പനിയുമായി ആശുപത്രികളിലത്തെുന്നവരുടെ എണ്ണം കൂടിയതായും  മരുന്നിനായി ഫാര്‍മസികളില്‍ എത്തുന്നവര്‍ അധികരിച്ചതായും റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുതലാണ് പനി, ജലദോഷം എന്നിവക്കുള്ള മരുന്നുതേടി ഫാര്‍മസികളില്‍ എത്തുന്നവരുടെ എണ്ണം കൂടിയത്. 
പാരസെറ്റാമോള്‍, വിറ്റാമിന്‍ സി, സ്ട്രെപ്സില്‍, ചുമക്കുള്ള തുള്ളിമരുന്ന് തുടങ്ങിയവക്കാണ് ആവശ്യക്കാരേറെയും. ഡോക്ടര്‍മാരുടെ കുറിപ്പടികളുമായി എത്തുന്നവരില്‍ ആന്‍റി ബയോട്ടിക് മരുന്നുകളുടെ ആവശ്യക്കാരുമുണ്ട്. 
തുമ്മല്‍, ചൊറിച്ചില്‍, മൂക്കൊലിപ്പ്, കണ്ണില്‍നിന്ന് വെള്ളമൊലിക്കുക തുടങ്ങിയ അലര്‍ജി കേസുകള്‍ക്കും ജലദോഷത്തിനുമായി ഉപയോഗിച്ചുവരുന്ന ‘സിര്‍ടെക്’ എന്ന മരുന്നുതേടി വരുന്നവരും കുറവല്ല. മരുന്നുതേടി വരുന്ന ഉപഭോക്താക്കളില്‍ പകുതിപേരും ജലദോഷത്തിനും പകര്‍ച്ചപ്പനിക്കുമായുള്ള മരുന്നിനത്തെുന്നവരാണെന്ന് ഫാര്‍മസികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ഡോക്ടറുടെ കുറിപ്പടിയുമായത്തെുന്നവര്‍ ആന്‍റി ബയോട്ടിക് ഒൗഷധങ്ങളാണ് ഏറെയും കൊണ്ടുപോകുന്നത്. 
‘സിര്‍ടെകി’ന് ആവശ്യക്കാര്‍ കൂടുതലാണെന്നും പെട്ടെന്നാണ് ഇവ വിറ്റുപോകുന്നതെന്നും ഫാര്‍മസിസ്റ്റ് പറയുന്നു. മുഖം മൂടാനുള്ള മാസ്കിന്‍െറ വില്‍പനയും കഴിഞ്ഞദിവസങ്ങളിലായി വര്‍ധിച്ചു. 
പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, പേശികളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍. പകര്‍ച്ചപ്പനിക്കെതിരെ കുത്തിവെപ്പിലൂടെ പ്രതിരോധ നടപടിയെടുക്കാവുന്നതാണ്. ചുമ, മൂക്കുചീറ്റല്‍, ഹസ്തദാനം എന്നിവയിലൂടെയല്ലാം പകര്‍ച്ചപ്പനി പടരുന്നു. 
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടക്കിടെ വൃത്തിയാക്കുന്നതും ചുമക്കുമ്പോള്‍ മുഖവും മൂക്കും മൂടുന്നതും പകര്‍ച്ചപ്പനിയുടെ അണുക്കള്‍ മറ്റൊരാളിലേക്ക് പകരുന്നത് തടയാനാകും.
Tags:    
News Summary - Fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.