ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഇ​ന്ത്യ ഇ​ൻ കു​വൈ​ത്ത്’​പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഖ​വാ​ലിയും രാ​ജ​സ്ഥാ​നി നാ​ടോ​ടി​നൃത്തവും

ഇ​ന്ത്യ​ൻ ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഇ​ന്ത്യ

കു​വൈ​ത്ത് സി​റ്റി: സ​മ്പ​ന്ന​മാ​യ ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്തി​ൽ ‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഇ​ന്ത്യ ഇ​ൻ കു​വൈ​ത്ത്’. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സാ​ൽ​മി​യ അ​ബ്ദു​ൽ ഹു​സൈ​ൻ അ​ബ്ദു​ൽ രി​ദ തി​യ​റ്റ​റി​ൽ ന​ട​ന്ന മേ​ള​യി​ൽ നാ​ടോ​ടി നൃ​ത്തം മു​ത​ൽ ഖ​വാ​ലി വ​രെ അ​ര​ങ്ങി​ലെ​ത്തി. അ​നി​രു​ദ്ധ് വ​ർ​മ ക​ല​ക്ടി​വി​ന്റെ ബോ​ളി​വു​ഡ് ഫ്യൂ​ഷ​ൻ, ഖു​തു​ബി ബ്ര​ദേ​ഴ്സി​ന്റെ ഖ​വാ​ലി, ഫോ​ക് ഡാ​ൻ​സ് എ​ന്നി​വ ന​ട​ന്നു.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ-​സാം​സ്‌​കാ​രി​ക സ​ഹ​മ​ന്ത്രി മീ​നാ​കാ​ശി ലേ​ഖി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്ന മീ​നാ​കാ​ശി ലേ​ഖി ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ​ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. കു​വൈ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​രി​പാ​ടി​യാ​ണ് ഇ​തെ​ന്നും, സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ടി​പ്പി​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രും സ്വ​ദേ​ശി​ക​ളും അ​ട​ക്കം നി​ര​വ​ധി​പേ​ർ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നെ​ത്തി. 

Tags:    
News Summary - Festival of India with Indian art exhibitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.