ഐവ അബ്ബാസിയ ഏരിയ ഫാമിലി പിക്നിക്കിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ഐവ അബ്ബാസിയ ഏരിയ ഫാമിലി പിക്നിക്
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയ കൈഫാൻ പാര്‍ക്കിലേക്ക് ഫാമിലി പിക്നിക് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജാസ്മിൻ ഷുക്കൂര്‍, സെക്രട്ടറി ജസ്നാസ് ഹഫ്സല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഉച്ച ഭക്ഷണത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിക്കൊണ്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നല്കി. വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. ഷൈമ സയ്യിദ്, സുമി മനാഫ് എന്നിവര്‍ ഗെയിംസിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.