Posted On
date_range Updated On
date_range സി.എച്ചിനെ അനുസ്മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ഇ.കെ. മുസ്തഫ കോട്ടപ്പുറം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ഗാലിബ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഫിറോസ് നാലകത്ത് അധ്യക്ഷത വഹിച്ചു. ഇസ്മായിൽ വള്ളിയോത്ത് സി.എച്ച്. അനുസ്മരണ പ്രബന്ധം അവതരിപ്പിച്ചു. റഊഫ് മശ്ഹൂർ തങ്ങൾ, മുസ്തഫ കാരി, ജലീൽ ചേളന്നൂർ എന്നിവർ സംസാരിച്ചു. നാസർ അൽ മശ്ഹൂർ തങ്ങൾ പ്രാർഥന നിർവഹിച്ചു. അനസ് അത്തോളി സ്വാഗതവും അനസ് പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.