Posted On
date_range Updated On
date_range കെ.ഐ.ജി സൗഹൃദ സംഗമം
ഫർവാനിയ: കെ.ഐ.ജി വെസ്റ്റ് മേഖലയുടെ കീഴിൽ അബ്ബാസിയ, ഫർവാനിയ, റിഗ്ഗയി, കുവൈത്ത് സിറ്റി ഏരിയകളിൽ പ്രവർത്തിക്കുന്ന സൗഹൃദ വേദികൾ സംയുക്തമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, സൗഹൃദവേദി പ്രസിഡൻറുമാരായ അനിയൻ കുഞ്ഞ് പാപ്പച്ചൻ (അബ്ബാസിയ ), ജയദേവൻ അമ്പാടി (ഫർവാനിയ), വിപിൻ ബാലൻ (റിഗ്ഗയി) എന്നിവർ ആശംസകൾ നേർന്നു.
കെ.ഐ.ജി വെസ്റ്റ് മേഖല ആക്ടിങ് പ്രസിഡൻറ് അൻസാർ മൊയ്തീൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ അനീസ് അബ്ദുസ്സലാം സ്വാഗതവും സുന്ദരൻ പൊരുപ്പത്ത് നന്ദിയും പറഞ്ഞു. വിവിധ ഏരിയകളിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.
യാസിർ കരിങ്കല്ലത്താണി, ലായിക് അഹ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.