Posted On
date_range Updated On
date_range ചിത്രരചന മത്സരം സംഘടിപ്പിച്ചു
അബ്ബാസിയ: അടൂർ എൻ.ആർ.ഐ ഫോറം അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ ‘എെൻറ ഓണം’ വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ ചിത്രകാരൻ ഷാജി വർഗീസ് കോന്നി മത്സരം ഉദ്ഘാടനം ചെയ്തു. മൂന്നു വിഭാഗങ്ങളായി 50 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രസിഡൻറ് ശ്രീകുമാർ എസ്. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചിത്രകലയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് ചിത്രകാരൻ ശ്രീകുമാർ വാലിന സംസാരിച്ചു. യോഗത്തിൽ കെ.സി. ബിജു, റിജു വർഗീസ്, ജോൺ മാത്യു, ടെറി തോമസ്, ബിജു ഡാനിയേൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.