Posted On
date_range Updated On
date_range ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ സ്റ്റോക്കുണ്ട്
കുവൈത്ത് സിറ്റി: രാജ്യത്ത് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരമുണ്ടെന്ന് വാണിജ്യ മന്ത്രാലയം. മിഡിലീസ്റ്റിലെ സംഘർഷ സാഹചര്യത്തിലാണ് കരുതൽ ഭക്ഷ്യശേഖരം സംബന്ധിച്ച് അധികൃതര്‍ ഉറപ്പുവരുത്തിയത്.
അടിയന്തര സാഹചര്യമുണ്ടായാലും മാസങ്ങളോളം ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ രാജ്യത്തുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണം, വെള്ളം, ബ്രെഡ് എന്നിവയുടെ ക്ഷാമം ഉണ്ടാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, വിപണികളിലേക്ക് ചരക്കു വിതരണം സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.