പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തീര ശുചീകരണം നടത്തിയ വേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രോവിൻസ് പ്രവർത്തകർ
Posted On
date_range Updated On
date_range പരിസ്ഥിതി ദിനാചരണം: തീരം ശുചീകരിച്ച് വേൾഡ് മലയാളി കൗൺസിൽ
കുവൈത്ത് സിറ്റി: വേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രോവിൻസ് മംഗഫ് ബീച്ചിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
അംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ചെയർമാൻ ബി.എസ്. പിള്ള പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ പരിപാടി ഉദ്‌ഘാടനം ചെയ്തു.
കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, അഡ്വ. രാജേഷ് സാഗർ, അബ്ദുൽ അസീസ് മാട്ടുവയൽ, ജെറിൽ ജോസ്, കിച്ചു അരവിന്ദ്, അഡ്വ. ഷിബിൻ ജോസ്, ജോസി കിഷോർ, സജീവ് നാരായണൻ, ജയ്‌സൺ ഔസേപ്പ് തുടങ്ങിയവർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിവരിച്ചു സംസാരിക്കുകയും ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.