ഇംഗ്ലീഷ് മദ്റസ സാൽമിയ ഫലസ്തീൻ ഐക്യദാർഢ്യം സംഗമം
Posted On
date_range Updated On
date_range ഇംഗ്ലീഷ് മദ്റസ സാൽമിയ ഫലസ്തീൻ ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: ‘പൊരുതുന്ന ജനതക്കൊപ്പം’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് മദ്റസ സാൽമിയ ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.എ. അബ്ദുൽ ജലീൽ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റനീസ് ആശംസ പ്രസംഗം നടത്തി. പരിപാടിയിൽ കുട്ടികൾ ഫലസ്തീനുമായി ബന്ധപ്പെട്ട പദ്യം, ആക്ഷൻ ഗാനം, സ്കിറ്റ്, ഇംഗ്ലീഷിലും അറബിയിലും പ്രഭാഷണങ്ങൾ, ഫലസ്തീൻ ചരിത്രം എന്നിവ അവതരിപ്പിച്ചു. ഹുസൈൻ ഇബ്രാഹീം ഖുർആൻ പാരായണം നടത്തി. അയാൻ റനീസ് സ്വാഗതവും നഫീസ നന്ദിയും പറഞ്ഞു. അധ്യാപകൻ റിസ്നി, അഡ്മിൻ മുനീർ താഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.