?????????? ??????????? ????????????????? ????????? ????????????????????????

കുവൈത്തിൽ ഭൂചലനം; ആളപായമില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ ഭൂചലനം. ഞായറാഴ്​ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ്​ സംഭവം. തുടർന്ന്​ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന്​ ഇറങ്ങി റോഡിൽ നിന്നു. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീൽ, ഫർവാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമാണ്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തി​​െൻറ അനുരണനങ്ങളാണ്​ കുവൈത്തിൽ അനുഭവപ്പെട്ടതെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, റിക്​ടർ സ്​കെയിലിൽ എത്രയാണ്​ അനുഭവപ്പെട്ട​തെന്ന്​ വ്യക്​​തമല്ല. ഒൗദ്യോഗികമായി ഭൂമികുലുക്കം സംബന്ധിച്ച്​ പ്രതികരണം വന്നിട്ടില്ല. 

 

Tags:    
News Summary - Earthquake hits near Halabja, felt in Kurdistan, Iraq, Kuwait, no casualties-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.