?????????? ???????????? ???????? ???????? ??????? ?????????????????? ???????????? ??? ???????? ??????? ?????????? ????????? ?????? ??????????? ????? ?????????? ???????? ??????????

മാവേലിക്കര അസോ. പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു 

കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്‍ കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ രാജ രവിവര്‍മ ട്രോഫി പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 
ജോണ്‍ വര്‍ഗീസ് മാവേലിക്കര, ഷമ്മി ജോണ്‍ ചേര്‍ത്തല, സന്തോഷ് പാറപ്പുറത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി. പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സണ്ണി പത്തിച്ചിറ ഉദ്ഘാടനം ചെയ്തു.  പ്രോഗ്രാം കണ്‍വീനര്‍ നൈനാന്‍ ജോണ്‍ സ്വാഗതവും മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. സബ്ജൂനിയര്‍ വിഭാഗത്തില്‍ അഷ്ബെല്‍ ഇവാന്‍, വേദ വിമല്‍, ഭവ്യ ബസാന്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ നമിത വിനോദ്, നോയല്‍ അലക്സ് സിറില്‍, നജിദ നവാഫ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തത്തെി. സീനിയര്‍ വിഭാഗത്തില്‍ ഹെലന്‍ അന്ന ജോയ്സണ്‍, സാന്ദ്ര സാറ ബിജു, അഭിജിത് പി. സുരേഷ് എന്നിവര്‍ ആദ്യ മൂന്നുസ്ഥാനം നേടി. നൈനാന്‍ ജോണ്‍, ഫിലിപ്പ് സി വി തോമസ്, ഫ്രാന്‍സിസ് ചെറുകോല്‍, ബിനോയ് ചന്ദ്രന്‍, രാജീവ് നാടുവിലേമുറി, കെ.എന്‍. ഗിരീഷ്, സണ്ണി പത്തിച്ചിറ, സാബു മാവേലിക്കര, ബാബു കളീക്കല്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. അനീഷ് കുട്ടപ്പായി, ബിജി പള്ളിക്കല്‍, കലേഷ്, സിറില്‍, സുഭാഷ്, ജോമോന്‍, അബ്ദുറഹ്മാന്‍ പുഞ്ചിരി, മഹേഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. 
Tags:    
News Summary - Drwaing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.