Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസ് നഷ്ടമായാൽ പൊലീസ് സ്റ്റേഷനിൽ പോകേണ്ട
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് നഷ്ടമായാൽ ഇനി ഒാൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം. സർക്കാറിെൻറ സാഹിൽ (sahel) ആപ്ലിക്കേഷൻ വഴിയാണ് അറിയിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു. ആളുകൾക്ക് സമയലാഭവും സൗകര്യവും ആകുമെന്നതിന് പുറമെ ഒാഫിസിലെ തിരക്ക് കുറക്കാനും പുതിയ സമ്പ്രദായം സഹായിക്കും. നടപടിക്രമങ്ങൾക്കായി ഏരിയ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും സാഹിൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.