രാജേഷ് കൃഷ്ണൻ
കുവൈത്ത് സിറ്റി: കൊല്ലം കുണ്ടറ സ്വദേശി കുവൈത്തിൽ ശൈഖ് ജാബിർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് മംഗഫ് യൂനിറ്റ് അംഗവും കെ.ഒ.സിയിലെ നാപെസ്കോ കമ്പനിയിൽ ഓപറേറ്ററുമായിരുന്ന കൊല്ലം കുണ്ടറ സ്വദേശി രാജേഷ് കൃഷ്ണൻ (44) ആണ് മരിച്ചത്.
നേരത്തേ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നു. ഭാര്യ: രമ്യ (കൊല്ലം ജില്ല പ്രവാസി സമാജം യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം, ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്). മക്കൾ: യദുകൃഷ്ണ, റിതു കൃഷ്ണ. മംഗഫിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.