മുഹമ്മദ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തൃശൂർ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. പൊന്നഞ്ചാത്തയിൽ മുഹമ്മദ് (59) ആണ് മരിച്ചത്.വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അൽറായിൽനിന്നും അബ്ബാസിയയിലേക്ക് വരുേമ്പാൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സിക്സ്ത് റിങ് റോഡിലെ ഡിവൈഡറിൽ ഇടിച്ചുനിന്നു. ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവ൯ രക്ഷിക്കാനായില്ല. സമീപകാലത്ത് ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ഭാര്യ: ഹസീന. മക്കൾ: റിത്യാന, രഹന, റയ്ഹാന. ടാക്സി തൊഴിലാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.