Posted On
date_range Updated On
date_range കുവൈത്തിലേക്ക് ക്യൂബയിൽനിന്ന് മെഡിക്കൽ സംഘമെത്തി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് ക്യൂബയിൽനിന്ന് പ്രത്യേക മെഡിക്കൽ സംഘമെത്തി. ഡോക്ടർമാരും സപ്പോർട്ടിങ് സ്റ്റാഫും അടങ്ങുന്ന 298 പേർ വരുന്ന സംഘം വെള്ളിയാഴ്ച രാത്രി കുവൈത്തിൽ വിമാനമിറങ്ങി. കുവൈത്ത് എയർവേയ്സിെൻറ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്.
ക്യൂബയിലെ ഹെൻറി റീവ് ഇൻറർനാഷനലിസ്റ്റ് കോൺടിൻജെൻറിൽനിന്നുള്ള മെഡിക്കൽ സംഘമാണ് കുവൈത്ത് സർക്കാറിെൻറ അഭ്യർഥന പ്രകാരം കുവൈത്തിലെത്തിയത്. 96 ഡോക്ടർമാരും 198 നഴ്സുമാരും നാല് ഹെൽത് കെയർ സ്പെഷലിസ്റ്റുകളുമാണ് കുവൈത്തിനെ സഹായിക്കാൻ എത്തിയത്.
36 പ്രഫഷനലുകൾ അടങ്ങുന്ന മറ്റൊരു സംഘം കൂടി ഇവരോടൊപ്പം ചേരും. നേരത്തെ കോവിഡ് പടർന്നുപിടിച്ച ഇറ്റലിയിൽ ക്യൂബൻ മെഡിക്കൽ സംഘത്തിെൻറ സേവനം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.