കുവൈത്ത് സിറ്റി: കുവൈത്തിൽ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. രാജ്യത്തിെൻറ ആരോഗ്യ വ്യവസ്ഥ സംരക്ഷിക്കാൻ അനിവാര്യമാവുന്ന ഘട്ടത്തിൽ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.
അതേസമയം, ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും വൈറസ് പടരാതിരിക്കാൻ ആവശ്യമായ അകലം വ്യക്തികൾ തമ്മിൽ പാലിക്കണമെന്നും മന്ത്രിസഭ പൊതുജനങ്ങളോട് അഭ്യർഥിച്ചു. നേരത്തെ കോവിഡ് പ്രതിരോധത്തിനായുള്ള സർക്കാർ മാർഗനിർദേശങ്ങൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കാത്തതിനെ തുടർന്നാണ് രാജ്യവ്യാപക കർഫ്യൂ ഉൾപ്പെടെ സാധ്യതകൾ അധികൃതർ ആരാഞ്ഞത്.
ഒത്തുചേരലുകൾ ഒഴിവാക്കാൻ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. മിശ്രിഫ് എക്സിബിൻ സെൻററിൽ താൽക്കാലിക ആശുപത്രി നിർമിക്കാൻ പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.