Posted On
date_range Updated On
date_range ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുശോചിച്ചു. സാമൂഹിക കാലാവസ്ഥ ഒട്ടും അനുയോജ്യമല്ലാത്ത കാലഘട്ടത്തിൽ ഉയർന്നു ചിന്തിക്കുകയും അപ്രാപ്യമെന്ന് കരുതിയ പാതയിലൂടെ സുപ്രീംകോടതിയുടെ ഉന്നതസ്ഥാനം വരെ എത്തുകയും ചെയ്ത വനിതയാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് കെ.കെ.എം.എ ഉണർത്തി.
പിന്നാക്കാവസ്ഥയിലായിരുന്ന സമുദായത്തിൽനിന്ന് പ്രതിസന്ധികളെ അതിജീവിച്ച് നേടിയ ജീവിതവിജയം വിസ്മരിക്കാൻ കഴിയില്ലെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.