?????? ??????????? ??????? ????? ???????? ??????? ???? ????????? ????????? ???????????????

സിറ്റി ക്ലിനിക്ക് കുവൈത്ത്​​ 500 ഭക്ഷണ കിറ്റുകൾ നൽകുന്നു

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയിൽ ജോലിയും വരുമാനവുമില്ലാതെ ദുരിതത്തിലായ പ്രവാസികൾക്ക്​ ആശ്വാസവുമായി സിറ്റി ക്ലിനിക്ക്​. 500 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്ന്​ സിറ്റി ക്ലിനിക്ക്​ ജനറൽ മാനേജർ കെ.പി. ഇബ്രാഹിം, മാനേജിങ്​ ഡയറക്​ടർ കെ.പി. നൗഷാദ്​ എന്നിവർ പറഞ്ഞു. ഒരാൾക്ക്​ ഒരു മാസത്തേക്ക്​ കഴിയാനാവശ്യമായ വിഭവങ്ങൾ അടങ്ങിയതാണ്​ ഒാരോ കിറ്റുകളും.

ആദ്യഘട്ടമായി നൽകുന്ന 200 കിറ്റുകൾ വെൽഫെയർ കേരള കുവൈത്ത്​ വളണ്ടിയർമാർ വിതരണത്തിനായി ഏറ്റുവാങ്ങി. സിറ്റി ക്ലിനിക്ക്​ മഹബൂല ബ്രാഞ്ചിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ ഡയറക്​ടർ ഡോ. ഫൈസൽ മീർ, ഫിസിഷ്യൻ ഡോ. ഷക്കീൽ അഹമ്മദ്​ എന്നിവർ കിറ്റുകൾ കൈമാറി. ടീം വെൽഫെയർ കേന്ദ്ര കൺവീനർ അജിത് കുമാർ, മേഖല കൺവീനർ ഷംസീർ ഉമർ, അംഗങ്ങളായ എ.സി. സാജിദ്, അബ്​ദുൽ അസീസ്, നവാസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - city clinic offer 500 food kit for needy people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.