ക്രിസ്ത്യൻ മതചിഹ്നങ്ങൾക്ക് കുവൈത്തിൽ വിലക്കില്ല

കുവൈത്ത് സിറ്റി: കുരിശ് ഉൾപ്പെടെ ക്രിസ്ത്യൻ ചിഹ്നങ്ങൾ വിൽക്കുന്നതിന് കുവൈത്തിൽ വിലക്കില്ലെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സാദ് അൽ സെയ്ദി പറഞ്ഞു. കുരിശ് ചേർത്ത ആഭരണങ്ങൾ പിടികൂടിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് തെറ്റായ വിവരമാണ്. മതചിഹ്നമെന്ന നിലയിൽ കുരിശ് വിൽക്കുന്നതിന് കുവൈത്തിൽ വിലക്കില്ല. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതോ സാത്താനുമായി ബന്ധമുള്ളതോ ആയ ആഭരണങ്ങൾ വിൽക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ക്രൈസ്​തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്​ ത്യാനികളായുണ്ട്. ഇവർക്ക് ആരാധന സ്വാതന്ത്ര്യം രാജ്യം അനുവദിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.