കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഇടവക വാർഷിക യോഗത്തിൽ ഇടവക സെക്രട്ടറി

മൃദുൻ ജോർജ് സംസാരിക്കുന്നു

കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഇടവക വാർഷികം

കുവൈറ്റ് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ഇടവക 11ാം വാർഷികവും, ഇടവക വികാരി ഫാ.പ്രജീഷ് മാത്യുവിന്റെ പട്ടത്വ ശുശ്രൂഷയുടെ 10ാം വാർഷികവും ആഘോഷിച്ചു. ഇടവകയിൽ നടന്ന പ്രത്യേക പരിപാടിയിൽ ലൈഫ് ഇൻ ക്രൈസ്റ്റ് ഹോളി ചർച്ച് കുവൈത്ത് ഇടവക വികാരി റെവ. നോവിൻ രാജ് വാർഷികം ഉദ്ഘാടനം ചെയ്തു.

രാജീവ് നടുവിലേമുറി, ശാന്തി സജി എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക വാർഷിക ഭാഗമായി നാട്ടിൽ മൂന്നു കാൻസർ രോഗികൾക്ക് ചികിത്സ സഹായവും, നാല് കുടുബങ്ങൾക്കു ഭക്ഷണ കിറ്റും, സ്കൂൾ കുട്ടികൾക്ക് പഠന ഉപകരണങ്ങളും സ്കൂൾ ഫീസും കൈമാറി.

സഹോദരി സമാജം,ഗായക സംഘം,യൂത്ത് ഫെല്ലോഷിപ്പ് ,സൺഡേസ്കൂൾ എന്നിവ ചടങ്ങിൽ പ്രജീഷ് അച്ചനെ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു. ഇടവക സെക്രട്ടറി മൃദുൻ ജോർജ്, ട്രഷറർ രാഗിൽ രാജ്, വൈസ് പ്രസിഡന്റ് ജോൺസൺ മാത്യു, ലേഡി സെക്രട്ടറി ഡെയ്‌സി വിക്ടർ, സൺ‌ഡേ സ്കൂൾ സെക്രട്ടറി ടെൻസി ഇ എബ്രഹാം ,യൂത്ത് ഫെല്ലോഷിപ്പ് സെക്രട്ടറി ജേക്കബ് ഷാജി, സോനറ്റ് ജസ്റ്റിൻ, ജിതിൻ എബ്രഹാം, ജോസ് തോമസ്, സന്ധ്യ, ഷിജി ഡേവിസ്, ജെമിനി, ബിന്ദു പി.വി, ഹെപ്‌സി ജോൺ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Carmel Malankara Evangelical Church Parish Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.