കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത്, ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജു അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് മുരളി എസ്. പണിക്കർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉമ്മൻ ജോർജ്ജ്, ഉപദേശക സമിതി അധ്യക്ഷൻ കെ. ജയകുമാർ, ഉദേശകസമിതി അംഗങ്ങളായ രാജൻ തോട്ടത്തിൽ, മുരളീകൃഷ്ണൻ, ലോകകേരള സഭാംഗം സാം പൈനുമ്മൂട്, പ്രവാസി ക്ഷേമ ബോർഡ് അംഗം എൻ. അജിത് കുമാർ, കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളായ ജോയ് മുണ്ടക്കാട്, ബാബുജി ബത്തേരി, ചെസ്സിൽ രാമപുരം, ഷൈനി ഫ്രാങ്ക്, ആർ.ജെ. രാജേഷ് തുടങ്ങിയവരും സംഘടനയുടെ മറ്റ് പ്രവർത്തകരും ക്യാപ്റ്റൻ രാജുവിെൻറ ഓർമകൾ പങ്കുെവച്ചു. അസോസിയേഷൻ ജനറൽ കൺവീനർ പി.ടി. ശാമുവേൽകുട്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ബന്നി പത്തനംതിട്ട സ്വാഗതവും ട്രഷറർ ചാൾസ് പി. ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.