പിടികൂടിയ ബസ്
Posted On
date_range Updated On
date_range ട്രാഫിക് നിയമങ്ങൾ ലംഘിച്ച ബസും ഡ്രൈവറും പിടിയിൽ
കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ നടപടി. ബസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ തരത്തിൽ റോഡിലേക്കു പ്രവേശിക്കുന്ന ബസിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറിന്റെ ശ്രദ്ധയിൽപെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതാണ് ബസ് ഡ്രൈവറുടെ പ്രവൃത്തിയെന്ന് അധികൃതർ വിലയിരുത്തി.
ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത ട്രാഫിക് വിഭാഗം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ബസ് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.